പാക്കിസ്ഥാനില്‍ മിസൈല്‍ പതിച്ച സംഭവം; സാങ്കേതിക പിഴവെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: പാക്കിസ്ഥാനില്‍ മിസൈല്‍ പതിച്ച സംഭവം സാങ്കേതിക പിഴവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

മാര്‍ച്ച് ഒമ്പതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പതിവ് സാങ്കേതിക പരിശോധനകള്‍ക്കിടെയാണ് അബദ്ധം സംഭവിച്ചത്. പരിശോധനയ്ക്കിടെ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.

 

Top