കോമണ്‍വെല്‍ത്ത് ഗെയിംസ്; പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി

hockey team

ഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ഹോക്കിയിലും ഇന്ത്യക്ക് തോല്‍വി. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 32 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോല്‍വി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്ന ടീമിനോട് ഇനി വെങ്കല മെഡലിനായി ഇന്ത്യ കളിക്കും.

മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ മറികടന്ന് ഹ്യൂഗോ ഇംഗ്ലിനാണ് ന്യൂസിലാന്‍ഡിനായി ആദ്യ ഗോള്‍ പോസ്റ്റിലെത്തിച്ചത്. മിനിറ്റുകള്‍ക്കകം സ്റ്റീഫന്‍ ജെന്നീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മാര്‍ക്കസ് ചൈല്‍ഡിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോള്‍ നേടി.

Top