സത്യം പറയുന്നവരെ അവസരവാദികളാക്കുന്നു, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിസന്ധി

ത്യം അധികാരത്തോട് സംവദിക്കുന്നു’ പറഞ്ഞ് പഴകിയ വാക്കുകളാണിത്. പക്ഷേ, കള്ളനാണയങ്ങളെ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ നാലാം തൂണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

അധികാരത്തിന്റെ അന്തമില്ലാത്ത ആകാശം പൊതുധാരണകളെ പരിമിതപ്പെടുത്തുന്നതും ചരിത്രനിര്‍മ്മാണം സാധ്യമാക്കുന്നതും എത്രത്തോളം നിഷ്പക്ഷവും കാര്യക്ഷമവുമാണെന്ന് പരിശോധിക്കപ്പെടണം.

നരേന്ദ്രമോദി അധികാരത്തില്‍ കയറിയതിന് ശേഷം അദ്ദേഹത്തിന്റെ സാമൂഹമാധ്യമങ്ങളിലെ ചില ആളുകള്‍ മാധ്യമപ്രവര്‍ത്തകരെ മോദി ഭക്തര്‍ എന്നു വിളിക്കുന്നു. ദേശീയ മാധ്യമപ്രവര്‍ത്തകരുടെ ഗതികേടാണത്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ ഐഡന്റിന്റി മറ്റൊന്നാണ്. വ്യക്തതയില്ലായ്മയാണ് പ്രശ്‌നം. ചിലപ്പോള്‍ അത് അങ്ങനെ തന്നെ ആയിരിക്കണം. കാരണം, സത്യം പറയുമ്പോള്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. ഉള്ളത് പറയുക എന്നതാകും ഒരു മാധ്യമ പ്രവര്‍ത്തകന്റെ രാഷ്ട്രീയം.

മോദി, വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ആളാണെന്ന് അദ്ദേഹം അധികാരത്തില്‍ കയറിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളുണ്ട്. നേരിട്ടല്ലെങ്കില്‍ പോലും അതിനെ സാധൂകരിക്കുന്ന ചില വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. അത്തരം സംഭവ വികാസങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലാണ് ദേശീയ മാധ്യമ പ്രവര്‍ത്തകന്‍ ചാനലിലെ പ്രശ്‌നങ്ങള്‍ മൂലം പുറത്താക്കപ്പെടുകയും ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതും. ചാനലിന്റെ സിഗ്‌നലുകളില്‍ ഉണ്ടായ തടസ്സങ്ങളാണ് വിഷയത്തിലെ നാടകീയ രംഗം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചാനലുകളുടെ സിഗ്‌നലുകളും സമാനമായ രീതിയില്‍ തടസ്സപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെല്ലാം ജോലിനഷ്ട ഭീഷണിയിലാണ്.

ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് പറയാം, സ്മൃതി ഇറാനിയുടെ ചില നീക്കങ്ങളെക്കുറിച്ച്, ‘തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കും!!!..’ ആരാണ് തീരുമാനിക്കുന്നത് വാര്‍ത്ത തെറ്റാണെന്ന്??? എല്ലാ സത്യങ്ങളും ദഹിക്കാന്‍ വിഷമമുള്ള ബിജെപി ഭരണകൂടമോ??? എന്നാല്‍ അന്തിമ തീരുമാനത്തിനു മുന്നില്‍ മോദിയുടെ ഇടപെടല്‍ ഉണ്ടായി. പക്ഷേ, പറഞ്ഞു വയ്ക്കുന്ന ചില സത്യങ്ങളുണ്ട്. അസഹിഷ്ണുത വല്ലാത്ത പ്രശ്‌നമാണെന്ന്.

രാജ്യത്ത് മുസ്ലീംങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ എല്ലാം വിരലുകള്‍ രാജ്യത്തെ പ്രധാനമന്ത്രിയ്ക്ക് നേരെ തിരിയുന്നു. എന്നാല്‍ ഒരു വിശദീകരണവും മോദി നല്‍കുന്നില്ല. അതിനേക്കാള്‍ വലിയ ജനാധിപത്യ വിരുദ്ധത എന്തുണ്ട്? എന്നാല്‍ സോണിയാഗാന്ധിയും ഇതില്‍ നിന്ന് മാറി നില്‍ക്കുന്നില്ല. അഭിമുഖമോ, വാര്‍ത്താ സമ്മേളനമോ നടത്താറില്ല. സോണിയ പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിലും ഭരണകര്‍ത്താവായിരുന്നു. എല്ലാം പകല്‍ പോലെ അറിവുള്ള കാര്യങ്ങളാണ്.

പിന്നാമ്പുറ കഥകള്‍ അറിവുള്ളവരാണ് മുഖ്യധാരാ മാധ്യമങ്ങള്‍(സോഷ്യല്‍ മീഡിയ അല്ല). സമ്മര്‍ദ്ദങ്ങള്‍, വിശ്വാസ വഞ്ചനകള്‍, ഉള്‍ക്കളികള്‍.. എല്ലാം. അത് കൊണ്ട് തന്നെയാണ് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെ ചില സമയങ്ങളില്‍ മോദി ഭക്തരായും ചിലസമയങ്ങളില്‍ വിരുദ്ധരായും ചിത്രീകരിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top