ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

ദോഹ: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ റിലേയില്‍ ഏഴാം സ്ഥാനത്തായി ഇന്ത്യ. ഇതോടെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വൈ.മുഹമ്മദ് അനസ്, വി.കെ.വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ മലയാളിതാരങ്ങളാണ് ഇന്ത്യയ്ക്കായി ബാറ്റണ്‍ പിടിച്ചത്.

ഹീറ്റ്‌സില്‍ 3 മിനിറ്റ് 16.14 സെക്കന്‍ഡിന്റെ സമയം കുറിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയെങ്കിലും (3 മിനിറ്റ് 15.77 സെക്കന്‍ഡ്) അമേരിക്ക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ജമൈക്ക വെള്ളിയും ബെഹ്‌റിന്‍ വെങ്കലവും നേടി.

നേരത്തെ, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ സെമിയില്‍ പുറത്തായതിനും വനിതകളുടെ 100 മീറ്റര്‍ ആദ്യ റൗണ്ടില്‍ തന്നെ ദ്യുതി ചന്ദ് പുറത്തായതിനും ശേഷമായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്ന 4*400 മിക്‌സഡ് റിലേ ഫൈനല്‍ പ്രവേശം.

Top