ചൈനീസ് സാധനങ്ങൾ വിറ്റു പോകാതെ ഇന്ത്യൻ വിപണി

ൽഹി ; ചൈനക്ക് തിരിച്ചടിയായി ഇന്ത്യൻ ദീപവലി വിപണി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ ഉത്സവ സീസണില്‍ ചൈന നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ല. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ പ്രകാരം 71 ശതമാനം പേരാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചത്. പ്രാദേശിക ഉപഭോക്താക്കളും ‘മെയ്ഡ് ഇന്‍ ചൈന’ ടാഗ് വഹിക്കുന്ന സാധനങ്ങള്‍ വാങ്ങിയിട്ടില്ല.

രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) അനുസരിച്ച്, ഈ ദീപാവലിക്ക് ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം 40,000 കോടി രൂപ വരെയാകാം എന്നാണ്. 2021 ഡിസംബറോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒരു ട്രില്യണ്‍ രൂപയായി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറാണ് എന്നും സിഐടി പറഞ്ഞു.

Top