ഇന്ത്യക്കാരന്‍ കാനഡയില്‍ ഭാര്യയെ കുത്തിക്കൊന്നു

ഒട്ടാവ: ഇന്ത്യക്കാരന്‍ കാനഡയില്‍ ഭാര്യയെ കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിയായ ബല്‍വീന്ദര്‍ കൗറിനെയാണ് (41) ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിച്ച് അല്‍പസമയത്തിനകം ബല്‍വീന്ദര്‍ കൗര്‍ മരണപ്പെടുകയായിരുന്നുവെന്ന് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു.

ഒരാഴ്ച മുമ്പ് മാത്രം കാനഡയിലെത്തിയ ജഗ്പ്രീത് തൊഴില്‍രഹിതനായിരുന്നു എന്നും ദമ്പതികള്‍ക്കിടയില്‍ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു എന്നും സഹോദരി പറഞ്ഞു. 2000ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒരു മകളും മകനുമുണ്ട്.ജഗ്പ്രീത് സിങിന്റെ കുടുംബം ആരോപണങ്ങള്‍ നിഷേധിച്ചു. ജഗ്പ്രീതും ഭാര്യയും സന്തോഷത്തോടെ കഴിയുകയായിരുന്നു എന്നാണ് സഹോദരന്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജഗ്പ്രീതോ തങ്ങളുടെ കുടുംബത്തിലെ മറ്റാരെങ്കിലുമോ ബല്‍വീന്ദറിനെ ശല്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോപ്പിങിന് പോയി മടങ്ങിവന്ന ശേഷമായിരുന്നു സംഭവം. അമ്മയെ വിളിച്ച ശേഷം, ഭാര്യയെ അബദ്ധത്തില്‍ മുറിവേല്‍പ്പിച്ചു എന്നാണ് ജഗ്പ്രീത് പറഞ്ഞത്. അത് മാപ്പ് ചോദിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

ബല്‍വീന്ദറിന്റെ ഭര്‍ത്താവ് ജഗ്പ്രീത് സിങിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ലുധിയാനയിലുള്ള അമ്മയെ വീഡിയോ കോള്‍ വിളിച്ച് ജഗ്പ്രീത് സിങ് കൊലപാതക വിവരം അറിയിച്ചു. ‘അവളെ ഞാന്‍ എന്നെന്നേക്കുമായി ഉറക്കിയെന്ന്’ ജഗ്പ്രീത് സിങ് പറഞ്ഞതായി കൊല്ലപ്പെട്ട ബല്‍വീന്ദറിന്റെ സഹോദരി ആരോപിച്ചു.

Top