ഇന്ത്യന്‍ നിര്‍മ്മിത റെനോ നേപ്പാളിലേക്കും

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറിയ ഈ സബ്കോംപാക്റ്റ് എസ്യുവിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഇന്ത്യയില്‍ നിന്ന് ചെയ്ത് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

റെനോയുടെ നേപ്പാളിലെ ഡീലര്‍മാരായ അഡ്വാന്‍സ്ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. റെനോയുടെ പതിനഞ്ച് വില്‍പ്പന ഔട്ട്ലെറ്റുകളും 13 സര്‍വീസ് ഔട്ട്ലെറ്റുകളുമാണ് നിലവില്‍ നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. റെനോയുടെ പുതിയ മോഡലിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,100 ലധികം യൂണിറ്റ് കൈഗര്‍ എസ്യുവി വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്ത്യയില്‍ ഡെലിവറി ചെയ്തിരുന്നു.

റെനോയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ് ഇപ്പോഴത്തെ കയറ്റുമതിയെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്റാം മാമിലാപള്ളി പറഞ്ഞു. ഇന്ത്യയുടെ ഡിസൈന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ് ശേഷികളുടെ ഉത്തമ ഉദാഹരണമാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന കൈഗര്‍ എസ്യുവിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാര്‍ക്ക് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിക്കുമെന്ന് മാമിലാപള്ളി കൂട്ടിച്ചേര്‍ത്തു.

പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെര്‍ എത്തുന്നത്. റെനോയുടെ സ്വന്തം വിങ് ഗ്രില്‍, രണ്ടായി ഭാഗിച്ച ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, C ഷെയ്പ്പിലുള്ള ടെയില്‍ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്യുവി ഡിസൈന്‍ ഭാഷ്യം ആണ് ഉള്ളത്. ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറില്‍.

പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് കിഗെറിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ നല്‍കിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആണ് ഒന്ന്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും ഇത് നിര്‍മ്മിക്കുന്നു. ഈ എന്‍ജിന്‍ 5-സ്പീഡ് മാന്വല്‍, എഎംടി ഗിയര്‍ബോക്സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന നിസ്സാന്‍ മാഗ്നൈറ്റിലെ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും കിഗെര്‍ എത്തുന്നു. 5-സ്പീഡ് മാന്വല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എന്‍ജിനോടൊപ്പമുള്ള ഗിയര്‍ബോക്സുകള്‍.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കിഗെര്‍ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറില്‍ ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍, ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡിസ്പ്ലേയുമണ്ട്.

ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീല്‍ ആണ് ലഭിക്കുക. ഒരു കൂപെ എസ്യുവി ഡിസൈന്‍ ഭാഷ്യം ആണ് കിഗെറിന്. കറുപ്പില്‍ പൊതിഞ്ഞ സി പില്ലറിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ആണ് ഇതില്‍. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, നിസാന്‍ മാഗ്‌നൈറ്റ് എന്നി മോഡലുകളാണ് എതിരാളികള്‍. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്. കിഗറിന്റെ മാസ് പ്രൊഡക്ഷന്‍ അടുത്തിടെ റെനോയുടെ ചെന്നൈയിലെ പ്ലാന്റില്‍ തുടങ്ങിയിരുന്നു.

 

Top