യുവ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

യുവ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആത്മവിശ്വാസമാണ് റിങ്കുവിന്റെ കരുത്ത്. യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഐപിഎല്‍ ഉദാഹരണമായി എടുത്താല്‍ റിങ്കു പല ടീമുകളുടെയും ഭാഗമായിട്ടുണ്ട്. പക്ഷേ പലപ്പോഴും ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഒടുവില്‍ കിട്ടിയ അവസരം റിങ്കു മുതലാക്കി. അതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍. ഇപ്പോള്‍ അദ്ദേഹം ഒരു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അദ്ദേഹത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്’ – ഗവാസ്‌കര്‍ തുടര്‍ന്നു.യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി യുവരാജ് ചെയ്തതിന്റെ ഒരു അംശമെങ്കിലും റിങ്കുവിന് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ഉജ്ജ്വലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പ്രതിഭ’ എന്നത് എല്ലാവര്‍ക്കും ലഭിക്കാത്ത ഒന്നാണ്. കളിയെ ഇഷ്ടപ്പെട്ടേക്കാം. ദിവസം മുഴുവന്‍ കളിക്കാന്‍ കഴിഞ്ഞെന്നും വരാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത്ര കഴിവില്ലെന്ന് സ്വയം തോന്നിയേക്കാം. പക്ഷേ റിങ്കുവിന് തന്നില്‍ തന്നെ വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി അദ്ദേഹം ഇതുതന്നെയാണ് ചെയ്യുന്നത് – ഗവാസ്‌കര്‍ പറഞ്ഞു.

Top