കൊവിഡ് തുണച്ചു; ജീവനക്കാരെ പിരിച്ച് വിടേണ്ടെന്ന് ഐടി കമ്പനികള്‍

മുംബൈ: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇന്ത്യന്‍ ഐടി കമ്പനികള്‍. അമേരിക്കന്‍ ഐടി കമ്പനികളായ സെയില്‍സ്‌ഫോര്‍സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുടെ പരസ്യ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പ്രഖ്യാപനം എങ്കിലും, ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.ആഗോളതലത്തില്‍ വിസ, സെയില്‍സ്‌ഫോര്‍സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ഫെഡെക്‌സ് എന്നീ കമ്പനികളുടെ സിഇഒമാര്‍ ഇത്തവണ പിരിച്ചുവിടില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

65 ശതമാനത്തോളം ഇന്ത്യന്‍ ജീവനക്കാര്‍ ഉള്ള കോഗ്‌നിസെന്റ് പോലും കൊവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ബേസിക് പേയുടെ 25 ശതമാനം അധികം നല്‍കുമെന്ന് പ്രഖ്യാപിച്ചു.അതേസമയം ഐടി കമ്പനികളിലെ മിഡില്‍, സീനിയര്‍ മാനേജ്‌മെന്റ് വിഭാഗത്തിലുള്ളവരുടെ വേതന വര്‍ധനവും വേരിയബിള്‍ പേയും ഹോള്‍ഡ് ചെയ്യും എന്ന സൂചനയുണ്ട്. വന്‍കിട കമ്പനികളായ ബജാജ് ഓട്ടോ, വേദാന്ത ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ് എന്നിവരും ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Top