ഇന്ത്യന്‍ സ്വാതന്ത്ര സമരം; ചരിത്ര നിര്‍മിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് കാനം

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സാമ്പ്രദായിക ചരിത്ര നിര്‍മിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനയുഗം ലേഖനത്തിലാണ് കാനത്തിന്റെ വിമര്‍ശനം. സ്വാതന്ത്ര്യ സമരത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതിനായകത്വത്തില്‍ നടന്ന സമരമായി സാമാന്യവത്കരിച്ചുവെന്ന് കാനം വിമര്‍ശിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്തവര്‍ എന്നും വിശേഷിപ്പിക്കപ്പെട്ടുവെന്ന് കാനം പറയുന്നു.

പൂര്‍ണസ്വരാജ് ആശയം രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. എന്നാല്‍ 1924 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിട്ട് നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി ആയെന്നും കാനം പറയുന്നു. ഇത് ഗുരുതരമായ പാളിച്ചയാണെന്ന് തിരിച്ചറിഞ്ഞു. 1958 ലെ പാര്‍ട്ടി കോണ്‍സിന് ശേഷം തീരുമാനം എടുത്തെങ്കിലും ഏകീകൃത സ്വഭാവത്തോടെ എല്ലാ ഘടകങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചില്ല എന്നത് വാസ്തവവെന്നും കാനം ലേഖനത്തില്‍ കുറിക്കുന്നു.

 

Top