ഇന്ത്യക്കാരനായ ഹോട്ടലുടമയെ താമസക്കാരൻ അമേരിക്കയിൽ വെടിവെച്ച് കൊന്നു

വാഷിംഗ്ടൺ:  അഞ്ച് ഡോളറിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇന്ത്യക്കാരനായ ഹോട്ടലുടമയെയാണ് ഹോട്ടലിലെ താമസക്കാരൻ വെടിവെച്ചു കൊന്നത്. അമേരിക്കയിലെ വെർനോണിലെ മോട്ടൽ 6 ഉടമയും വറൈച്ച് ആൻഡ് സൺസ് ഹോസ്പിറ്റാലിറ്റി എൽഎൽസി. കോ- പ്രസിഡന്റുമായ സിഷൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. 30 വയസായിരുന്നു.

കൊലപാതകത്തിന് പിന്നിൽ ഹോട്ടലിലെ താമസക്കാരനായ അല്വിൻ വേഗാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വേഗും പെൺ സുഹൃത്തും ഒരുമാസമായി ഈ ഹോട്ടലിലായിരുന്നു താമസം. ചൂട് കൂടിയപ്പോൾ ഹോട്ടലിലെ പൂൾ ഉപയോഗിക്കണമെന്ന് പെൺസുഹൃത്ത് ആവശ്യപ്പെട്ടു. അതിന് പ്രതിഫലമായി അധികം 10 ഡോളർ ചൗധരി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അഞ്ച് ഡോളർ മാത്രമെ നൽകു എന്ന് വേഗ് പറയുകയായിരുന്നു. പറ്റില്ലെന്ന് ചൗധരി അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായി. വേഗിനെ പുറത്താക്കാൻ ചൗധരി ഹോട്ടൽ ജീവനക്കാരോട് നിർദ്ദേശിച്ചു. ഇതിനിടെ റൂമിൽ പോയി വന്ന് വേഗ് ചൗധരിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കേസിൽ പ്രതിയായ വേഗിനെ 2 മില്യൺ രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു.

Top