സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് ; ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ക്വാലാലംപുര്‍: മലേഷ്യയില്‍ ഇന്നാരംഭിച്ച ഇരുപത്തിയേഴാമത് സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനയ്ക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങി. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരും ഒളിമ്പിക്‌സ് ജേതാക്കളുമായ അര്‍ജന്റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്.

13ാം മിനുട്ടില്‍ ഗോണ്‍സാലോ പെയിലാട്ട് ആണ് അര്‍ജന്റീനയ്ക്ക് ആദ്യ ലീഡെടുത്തത്. 23, 33 മിനിറ്റുകളിലും ഇന്ത്യന്‍ വല ചലിപ്പിച്ച ഗോണ്‍സാലോ ഹാട്രിക് തികച്ചു. മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ രോഹിദാസ് നേടിയ ഗോളിലൂടെ ഇന്ത്യ അര്‍ജന്റീനയ്‌ക്കൊപ്പമെത്തിയെങ്കിലും ഗോണ്‍സാലോ പെയിലാട്ട് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Top