ലോകകപ്പിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിങ് ആണ് ടീമിന്റെ ക്യാപ്റ്റന്‍. ചിഗ്ലെന്‍സന സിങ് ആണ് വൈസ് ക്യാപ്റ്റന്‍. ഭുവനേശ്വറില്‍ നവംബര്‍ 28 മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്. 2016ലെ ജൂനിയര്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലെ ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരും ടീമില്‍ സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷ്ണ ബഹാദൂര്‍ പതക്, പ്രതിരോധ താരങ്ങള്‍: ഹര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കോതാജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് റോഹിദാസ്. മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), ചിഗ്ലെന്‍സന സിങ്(വൈസ് ക്യാപ്റ്റന്‍), നീല്‍കണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്നേറ്റനിര: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, സിമ്രന്‍ജീത് സിങ്.

Top