ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

കൊച്ചി: ഇൻഡിഗോ വിമാനത്തിനെതിരെ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്. സ്റ്റിക്ക് ഉൾപ്പെടെയുള്ള ഗോൾകീപ്പിങ് സാമഗ്രികൾക്കായി വിമാനത്തിൽ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹോക്കി ഫെഡറേഷൻ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാൻ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇൻഡിഗോ കമ്പനി പറയുന്നത്.

എന്തു ചെയ്യും?. ഗോൾകീപ്പർ ബാഗ്ഗേജ് ഹാൻഡിൽ ചെയ്യുന്നതിനായി 1500 രൂപ അധികം നൽകേണ്ടി വന്നുവെന്നും ശ്രീജേഷ് വെളിപ്പെടുത്തുന്നു.

Top