അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ പല സഹായങ്ങളും പ്രയോജനം ഇല്ലാത്തത് ; മോദിയെ പരിഹസിച്ച് ട്രംപ്

വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് ഡോണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തിയ പല സഹായങ്ങളും ഉപകാരമില്ലാത്താവയായിരുന്നു എന്നാണ് ട്രംപ് പരിഹസിച്ചത്. പുതുവര്‍ഷത്തിലെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നല്‍കിയ പല സഹായങ്ങളും ഉപകാരമില്ലാത്താവയാണ്. മോദിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പലവട്ടം തന്നോട് അവിടെ ലൈബറികള്‍ നിര്‍മ്മിച്ച കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.’ താനെന്താണ് പറയേണ്ടിയിരുന്നത്… നന്ദിയെന്നാണോ ?.. അവിടെ
ആരാണ് ലൈബ്രറി ഉപയോഗിക്കുന്നതെന്ന് തനിക്കറിയില്ലെന്നും’ അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ എന്തു കൊണ്ട് ഇന്ത്യയും റഷ്യയും പാകിസ്ഥാനും താലിബാനെതിരെ യുദ്ധം ചെയ്യുന്നില്ല. ‘എന്തു കൊണ്ട് റഷ്യ അഫ്ഗാനിസ്ഥാനില്‍ ഇല്ല, എന്തു കൊണ്ട് ഇന്ത്യ അവിടെ ഇല്ല, എന്തു കൊണ്ട് പാകിസ്ഥാന് അവിടെ ഇല്ല, എന്തു കൊണ്ട് അമേരിക്ക മാത്രം താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം നടത്തുന്നുവെന്നും ട്രംപ് ചോദിച്ചു

Top