Indian helicopters helped war against militants in Afghanistan: US General

ന്യൂഡല്‍ഹി: യുദ്ധ ബാധിത അഫ്ഗാനിസ്ഥാനില്‍ സൈനിക ശേഷി ശക്തിപ്പെടുത്താനുള്ള ഇന്ത്യന്‍ പങ്കാളിത്തത്തെ പിന്തുണച്ച് യു.എസ്.

അഫ്ഗാന്‍ സൈന്യത്തിന്റെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യത് യുഎസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍.

അതേസമയം പല രാജ്യങ്ങള്‍ളും അവരുടെ അധിക ഫണ്ടുകള്‍ ഉപയോഗിച്ച റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ നീക്കത്തില്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്.

”ഇന്ത്യയുടെ തീരുമാനത്തെ സൈനിക തലത്തില്‍ നിന്നും മാത്രമേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളു. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള ഇന്ത്യന്‍ പങ്കാളിതത്തെ അതിനാല്‍ ഞങ്ങളെല്ലാവരും സ്വാഗതം ചെയ്യുകയാണ്.” അദ്ദേഹം വ്യക്തമാക്കി.

ഒപ്പം ഇന്ത്യ നല്‍കിയ മൈ25 ഹെലിക്കോപ്പ്റ്ററുകള്‍ വലിയ സഹായമാണെന്നും അഫ്ഗാനിസ്ഥാന് ഭീഷണിയായി നില്‍ക്കുന്ന താലിബാന്‍, ഹഖാനി ശൃംഗല എന്നിവയ്ക്ക് എതിരെ പോരാടാന്‍ അഫഗാന്‍ വ്യോമസേനയ്ക്ക് ഇനിയും കൂടുതല്‍ സൈനിക വിമാനങ്ങളുടെ ആവശ്യകതയുണ്ടെന്നും നിക്കോള്‍സണ്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യു.എസ് കമാന്‍ഡര്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശരാക്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, പ്രതിരോധ സെക്രട്ടറി ജി.മോഹന്‍ കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Top