ട്വിറ്ററിന് ബദലായി ‘കൂ ആപ്പ്’ ഉപയോഗിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍

നങ്ങളുമായി സംവദിക്കാന്‍ ട്വിറ്റിന് ബദ്ധലായി കൂ ആപ്പ് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ കൂ ആപ്പിലായിരിക്കും ഇനി മുതല്‍ ആദ്യം പ്രഖ്യാപിക്കാന്‍ സാധ്യത.  ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായ  കൂ ആപ്പ്‌ നിര്‍മ്മിച്ചിട്ട് പത്ത് മാസം പിന്നിട്ടിടുണ്ട്.

അധികം വൈകാതെ മന്ത്രിമാരും, ഉദ്യോഗസ്ഥരും നേതാക്കളും കൂ ആപ്പായിരിക്കും പ്രധാനമായും  പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ട്വീറ്ററിനെ പൂര്‍ണ്ണമായും ഉപേക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. കൂ ആപ്പിലൂടെ പ്രഖ്യാപനങ്ങളും വാര്‍ത്താകുറിപ്പുകളും പുറത്ത് വിട്ട് ഒന്നോ രണ്ടോ മണിക്കൂറിടവിട്ട് പ്രഖ്യാപനങ്ങള്‍ ട്വിറ്ററിലൂടെ നടത്തും.

അടുത്തുതന്നെ പ്രധാനമന്ത്രിയടക്കം  സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ കൂവില്‍ അക്കൗണ്ട് തുറക്കുമെന്നും വാര്‍ത്തകളുണ്ട്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ് പീയുഷ് ഗോയല്‍ എന്നിവരും ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കൂ ആപ്പില്‍ അക്കൗണ്ട് തുറന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

 

Top