ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് കേന്ദ്ര സഹമന്ത്രി മുരളീധരന്‍

ന്യൂഡല്‍ഹി : രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മടങ്ങിയെത്തി. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം തിരികെയെത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നേഴ്‌സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. വ്യാജ വിസയിലടക്കകെം കുവൈത്തിലെത്തിയ ഇന്ത്യന്‍ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top