ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വേണ്ടെന്ന് ഒളിമ്പിക് അസോസിയേഷന്‍

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ഫുട്‌ബോള്‍ ടീം വേണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. മെഡല്‍ സാധ്യത ഇല്ലാത്തതിനാലാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഇത്തവണ കൂട്ടണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആദ്യം അനുമതി കൊടുത്തിരുന്നില്ല. പിന്നീട് അവസാനം ഫുട്‌ബോള്‍ ടീമിനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ഇന്ത്യ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

2014 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത 29 ടീമുകളില്‍ 26-ാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇനി ഇന്ത്യന്‍ ഫുട്‌ബോളിന് ഏഷ്യന്‍ ഗെയിംസിന് പോകണമെങ്കില്‍ എ ഐ എഫ് എഫ് പണം ചിലവഴിച്ചു വേണം പോകാന്‍. അതിന് എ ഐ എഫ് എഫ് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.

Top