ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി ആരാധകര്‍ കണ്ഠീരവ സ്‌റ്റേഡിയത്തില്‍

ബെംഗളൂരു:ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി ഐലീഗ് ക്ലബ്ബ് ബെംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ നിറയും.

കിര്‍ഗിസ്ഥാനെതിരായ എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരം ഇന്ന് വൈകുന്നേരം 4.30ന് ആരംഭിക്കും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് കളി കാണാന്‍ എത്തുന്നവര്‍ക്ക് സൗജന്യമായി താമസ സൗകര്യം ഒരുക്കുന്നത് ബെംഗളൂരു എഫ് സിയുടെ വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസ് എന്ന ആരാധക കൂട്ടായ്മയാണ്.

സോഷ്യല്‍ മീഡിയയിലൂടെ കാമ്പെയ്ന്‍ നടത്തിയാണ് വെസ്റ്റ്‌ബ്ലോക്ക് ആരാധകരെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചത്.

#BedsForTravellingFans എന്ന ഹാഷ് ടാഗിലൂടെയാണ് കാമ്പെയിന്‍ നടത്തിയത്. ഇന്ത്യയില്‍ ഒരു ആരാധക കൂട്ടായ്മ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്തുന്നത് ആദ്യമായാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂട്ടായ്മ ആയ മഞ്ഞപ്പട ബാംഗ്ലൂര്‍ വിങ്ങും ഇതിനു കൂട്ടായുണ്ട്.

Top