എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും

മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ സ്റ്റാര്‍ സ്പോര്‍ട്സും. എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്റെ നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലാണ് ഫുട്ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കുന്നത്.

ദക്ഷിണകൊറിയുമായി ഏറ്റുമുട്ടുന്ന ഇന്ത്യന്‍ ടീം വിജയിച്ചാല്‍ സെമി ബെര്‍ത്ത് മാത്രമല്ല സ്വന്തമാക്കുന്നത് അണ്ടര്‍ 17 ലോകകപ്പിലെ പോരാട്ടത്തിനുള്ള യോഗ്യത കൂടിയാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യണമെന്ന് ആരാധകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒടുവില്‍ കായിക പ്രേമികളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരത്തിന്റെ തത്സമയ സംപ്രേഷണം നടത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സ് തീരുമാനിക്കുകയായിരുന്നു.

നാളെ വൈകുന്നേരം 6.15 നാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് രണ്ടിലും, സ്റ്റാര്‍ സ്പോര്‍ട്സ് രണ്ട് എച്ച്ഡിയിലുമാണ് മത്സരത്തിന്റെ സംപ്രേഷണം.

Top