കോട്ടിഫ് ടൂര്‍ണമെന്റിനുള്ള 25 അംഗ ഫുട്‌ബോള്‍ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു

INDIA

കോട്ടിഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള 25 അംഗ ടീമംഗങ്ങളെ ഇന്ത്യ പ്രഖ്യാപിച്ചു. അണ്ടര്‍-20 ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെയിനിലെ വലന്‍സിയയില്‍ ജൂലൈ 29നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

ഇന്ത്യയുടെ ഫിഫ അണ്ടര്‍-17 ടീം അംഗങ്ങളും, അണ്ടര്‍-19 ദേശീയ ടീം അംഗങ്ങളുമാണ് കോട്ടിഫ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.

ടൂര്‍ണമെന്റിന് മുന്നോടിയായി ജൂലൈ 23നും ജൂലായ് 25നും പ്രാദേശിക ക്ലബ്ബുകള്‍ക്കെതിരെ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കും. അര്‍ജന്റീന, വെനിസ്വല, മൗറിയാന തുടങ്ങിയ രാജ്യങ്ങളുടെ അണ്ടര്‍-20 ടീമുകളോടായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ടി വരിക.

Top