ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റീവ് കോപ്പല്‍

ന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി എടികെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഐ ലീഗ് ടീമുകളുടെ പിന്മാറ്റത്തെ തുടര്‍ന്ന് സൂപ്പര്‍ കപ്പിന് ഉണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സൂപ്പര്‍ കപ്പിന് ഒരുക്കിയ സൗകര്യങ്ങള്‍ വളരെ മോശമായിരുന്നെന്നും കോപ്പല്‍ വിമര്‍ശിച്ചു.

സൂപ്പര്‍ കപ്പിന്റെ ചുമതലയുള്ളവര്‍ അതിന്റെ ഭാവിയെ എന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത് ഒരു പ്രീ സീസണ്‍ ടൂര്‍ണമെന്റായോ അല്ലെങ്കില്‍ ഒരു സീസണിന്റെ ഇടയിലുള്ള ടൂര്‍ണമെന്റായോ മാറ്റണമെന്നും, ലീഗിന്റെ കാര്യത്തിലും അത് നടത്തുന്നവര്‍ വ്യക്തത വരുത്തണമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ കൂടിയായ കോപ്പല്‍ അഭിപ്രായപ്പെട്ടു.

ഐ ലീഗിനെതിരെയുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഐ ലീഗ് ക്ലബുകള്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിച്ചത്. മിനര്‍വ പഞ്ചാബ്, ഗോകുലം കേരള, ഐസ്വാള്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദര്‍സ്, നേരോക എഫ്.സി എന്നീ ഐ ലീഗ് ടീമുകള്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിച്ചിരുന്നു. ശേഷം മിനര്‍വ്വ പഞ്ചാബ്, നെറോക്ക എഫ്‌സി എന്നീ ക്ലബുകള്‍ അടച്ചു പൂട്ടുകയാണെന്നും ഉടമകള്‍ അറിയിച്ചിരുന്നു.

Top