Indian flag upside down at Modi-Abe meet

കോലാലംപൂര്‍: ആസിയന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നില്‍ തലതിരിച്ചു സ്ഥാപിച്ച ഇന്ത്യന്‍ ദേശിയ പതാക.

ത്രിവര്‍ണ പതാകയുടെ പച്ച നിറം മുകളിലും കാവി നിറം താഴെയുമായാണ് ജപ്പാന്‍ പതാകക്കൊപ്പം സ്ഥാപിച്ചത്. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം തലതിരിച്ചുകെട്ടിയ ഇന്ത്യന്‍ പതാകയും ലോകം കണ്ടു. ദേശീയ പതാക തലതിരിച്ചുകെട്ടുന്നത് അനാദരവായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Top