നിറമണിഞ്ഞ് സൗഹൃദം; കുവൈത്ത് ടവറിൽ ഇന്ത്യൻ പതാക,വീഡിയോ കാണാം

കുവൈത്ത് സിറ്റി: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്ത് ടവറില്‍ ഇന്ത്യയുടെയും കുവൈത്തിന്റെയും ദേശീയപതാകയുടെ നിറമണിയിച്ചു. ആറുപതിറ്റാണ്ടായി ഊഷ്മളമായ സൗഹൃദബന്ധമാണ് ഇന്ത്യക്കും കുവൈത്തിനുമിടയില്‍ ഉള്ളതെന്നും 2021 വര്‍ഷം ഈ ബന്ധത്തില്‍ നാഴികക്കല്ലാണെന്നും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പ്രതികരിച്ചു.

പരസ്പര വിശ്വാസം, മനസ്സിലാക്കല്‍, സഹകരണം എന്നിവയില്‍ അധിഷ്ഠിതമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ദേശീയ ഐക്യദിനാചരണം നടത്തുന്ന ദിവസത്തില്‍ കുവൈത്ത് ടവറില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക അലങ്കരിക്കപ്പെട്ടത് ശ്രദ്ധേയമാണെന്നും കുവൈത്ത് ഭരണകൂടവും ജനതയും നല്‍കുന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.

Top