ഇന്ത്യന്‍ ബോട്ടിന് നേരെ വെടിവെപ്പ്; നിഷേധിച്ച് പാകിസ്താന്‍, 10 പാക്ക് നാവികര്‍ക്കെതിരെ കേസെടുത്തു

മുംബൈ: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ ബോട്ടിന് നേരെയുണ്ടായ വെടിവെപ്പ് നിഷേധിച്ച് പാകിസ്താന്‍. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ 10 പാകിസ്താന്‍ നാവികര്‍ക്കെതിരെ ഗുജറാത്ത് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

പാക് വെടിവെപ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ആക്രമണത്തില്‍ പരുക്കേറ്റ ദിലീപ് നട്ടു സോളങ്കിയുടെ പരാതിയിലാണ് നവി ബന്തര്‍ പൊലീസിന്റെ നടപടി.

ഗുജറാത്ത് സമുദ്ര അതിര്‍ത്തിയില്‍ വെടിയേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അറിയില്ലെന്നാണ് പാകിസ്താന്‍ തീര സംരക്ഷണ സേനയുടെ വാദം. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പത്മിനി കോപ്പ എന്ന ബോട്ട് കസ്റ്റഡിയിലുണ്ടെന്നും പാകിസ്താന്‍ ആരോപിച്ചു.

Top