ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍: മികച്ച നടിയ്ക്കുള്ള മത്സര പട്ടികയില്‍ ഇടം നേടി കാവ്യയും

ന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളെ തിരഞ്ഞെടുക്കാനുള്ള മത്സര പട്ടികയില്‍ ഇടം നേടി കാവ്യ മാധവനും.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയ്ക്ക് പട്ടികയില്‍ ഇടം നേടി കൊടുത്തത്.

ആലിയ ഭട്ട്, വിദ്യാ ബാലന്‍, റത്‌ന പഥക് ഷാ, തനിഷ്ഠ ചാറ്റര്‍ജി എന്നിവരോടാണ് കാവ്യ മത്സരിക്കുന്നത്.

മികച്ച നടന്‍മാര്‍ക്കുള്ള മത്സര പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, രാജ്കുമാര്‍ റാവോ, ഹൃത്വിക് റോഷന്‍, ലലിത് ബേല്‍, ആദില്‍ ഹുസൈന്‍, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവര്‍ ഇടം നേടി.

മറ്റു നാമനിര്‍ദ്ദേശങ്ങള്‍

മികച്ച സിനിമ

പിങ്ക്
ഏ ദില്‍ ഹെ മുഷ്‌കില്‍
സുല്‍ത്താന്‍
ജോക്കര്‍
എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി

മികച്ച സംവിധായകന്‍

നിതേഷ് തിവാരി
അലംകൃത ശ്രീവാസ്തവ
എസ്എസ് രാജമൗലി
കൊങ്കണ സെന്‍ ശര്‍മ
വിക്രമാദിത്യ മോട്വാനെ
എന്‍ പത്മകുമാര്‍
നിഖില്‍ മഞ്ജൂ

Top