ബെന്‍ ഫോക്‌സിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ചോദ്യം ചെയ്ത് ഇന്ത്യന്‍ ആരാധകര്‍

റാഞ്ചി: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ചോദ്യം ചെയ്ത് ഇന്ത്യന്‍ ആരാധകര്‍. മത്സരത്തില്‍ യശസ്വി ജയ്‌സ്വാളിന്റെ ക്യാച്ച് എടുത്ത ബെന്‍ ഫോക്‌സിന്റെ വിക്കറ്റ് ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പന്ത് ഗ്രൗണ്ടില്‍ കുത്തിയ ശേഷമാണ് ഫോക്‌സിന്റെ കൈകളില്‍ എത്തിയത്. എന്നാല്‍ ഇത് അറിയാമായിരുന്നിട്ടും ബെന്‍ ഫോക്‌സ് വിക്കറ്റിനായി അവകാശപ്പെട്ടുവെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

നാലാം ടെസ്റ്റ് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ ഏഴിന് 219 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യന്‍ക്ക് ഇനി 134 റണ്‍സ് കൂടെ വേണം. 30 റണ്‍സെടുത്ത ധ്രുവ് ജുറേലും 17 റണ്‍സെടുത്ത കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

ജയ്‌സ്വാളിന്റെ വിക്കറ്റ് മൂന്നാം അമ്പയര്‍ പരിശോധിച്ചതോടെ പന്ത് ഗ്രൗണ്ടില്‍ കുത്തിയ ശേഷമാണ് ബെന്‍ ഫോക്‌സ് പിടിച്ചതെന്ന് വ്യക്തമായി. ഇതോടെ ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായില്ല. പിന്നാലെ ജയ്‌സ്വാള്‍ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി. 73 റണ്‍സെടുത്ത ജയ്‌സ്വാളാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെയുള്ള ടോപ് സ്‌കോറര്‍.

Top