സ്മിത്തിനെ കളിയാക്കി ആരാധകര്‍; അങ്ങനെ ചെയ്യരുതെന്ന് കൊഹ്ലി

ലോക കപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയത് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയാണ്. കളിക്കിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കളിയാക്കിയ ഇന്ത്യന്‍ ആരാധകരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞാണ് കൊഹ്ലി ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ബാറ്റിംഗിനിടയിലായിരുന്നു സംഭവം. കളിക്കിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെ കളിയാക്കി കൂവി വിളിച്ചു. സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകരുടെ കൂവിവിളി ശ്രദ്ധയില്‍പ്പെട്ട കൊഹ്ലി അങ്ങനെ ചെയ്യരുതെന്നും, സ്മിത്തിന് വേണ്ടി കൈയ്യടിക്കാനും ഇന്ത്യന്‍ ആരാധകരോട് പറഞ്ഞു. തങ്ങളുടെ പ്രിയ താരത്തിന്റെ ആവശ്യപ്രകാരം ആരാധകര്‍ കളിയാക്കല്‍ നിര്‍ത്തി. സംഭവത്തിന് പിന്നാലെ കൊഹ്ലിക്കരികിലെത്തിയ സ്മിത്താകട്ടെ ഇന്ത്യന്‍ നായകന് ഷേക്ക് ഹാന്‍ഡ് നല്‍കി. ഈ സംഭവത്തോടെ കൊഹ്ലിയെ അഭിനന്ദിച്ചും പ്രശംസിച്ചും ആരാധകര്‍ രംഗത്തെത്തി.

Top