ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാലം എന്നീ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ എസ് ജയ്ശങ്കര്‍ വെള്ളിയാഴ്ച ഓണ്‍ലൈനായി അഭിസംബോധന ചെയ്യും.

 

Top