ഒമാനിലേക്ക് ഒരു ലക്ഷം ലോഡ് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത് ഇന്ത്യൻ

സ്‌കറ്റ്: ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഒമാനില്‍ എത്തി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്‌ ബിൻ മുഹമ്മദ് അൽ സൈദിക്ക് വാക്‌സിന്‍ കൈമാറി. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന  കേന്ദ്ര സര്‍ക്കാറിന്റെ ‘വാക്സിന്‍ മൈത്രി’ പദ്ധതി പ്രകാരമാണ് ശനിയാഴ്‍ച ഒമാനിലേക്ക് വാക്സിന്‍ കയറ്റി അയച്ചത്.

ഒമാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ത്യന്‍ അംബാസഡര്‍ വാക്സിന്‍ കൈമാറുന്ന ചിത്രം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ശ്രീലങ്കയിലേക്കും ബഹ്റൈനിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്‍തിരുന്നു.

Top