Indian expat murder case ; son arrested

ആലപ്പുഴ : ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം ഉഴപ്പില്‍ ജോയ് വി. ജോണിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഷെറിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് മകന്‍ ഷെറിന്‍ കുറ്റ സമ്മതം നടത്തിയത്. പൂര്‍ണമായി സമ്മതിച്ചത്.

എവിടെയാണ് ശരീര ഭാഗങ്ങള്‍ ഇട്ടതെന്നു ഷെറിന്‍ പറഞ്ഞിരുന്നില്ല. രണ്ടു ദിവസം ഉറക്കാതെ നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതിക്രൂരമായ കൊലപാതകമാണ് ഷെറിന്‍ നടത്തിയത്. കടമുറികളുടെ പണം നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ എത്തിയത്.

മുളക്കുഴയില്‍ കാറില്‍ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തി.

തുടര്‍ന്നു മൃതദേഹം കത്തിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേര്‍പെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു.

ഏതാനും നാളുകളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്. തിരുവനന്തപുരത്തു കാര്‍ നന്നാക്കാന്‍ പോകുന്നതിനു ഡ്രൈവര്‍ വരാത്തതു കൊണ്ടാണ് ജോയ് ഷെറിനെ വിളിച്ചത്.

ഇതിനിടെ ഷെറിന്റെ പൗരത്വം എവിടെ എന്നതാണ് കേസില്‍ പൊലീസിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി. താന്‍ അമേരിക്കന്‍ പൗരനാണെന്നാണ് ഷെറിന്റെ വാദം.

ഇതേ തുടര്‍ന്നു കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അമേരിക്കന്‍ എംബസിയെ ബന്ധപ്പെട്ടു. ഏതാനും വര്‍ഷങ്ങളായി ഷെറിന്‍ കേരളത്തിലാണ് താമസം.

Top