ഐഎസ്‌ഐയുമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

എസ്‌ഐയുമായി ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. യുപിയിലെ ഹാപൂര്‍ സ്വദേശിയായ സത്യേന്ദ്ര സിവാളിനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു ഇയാളെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 2021 മുതല്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ഐബിഎസ്എ (ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ്) ആയി ജോലി ചെയ്യുകയായിരുന്നു സത്യേന്ദ്ര സിവാള്‍.ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ സുപ്രധാന വിവരങ്ങള്‍ ലഭിക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നല്‍കി പ്രലോഭിപ്പിക്കുന്നതായി എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഐഎസ്‌ഐ ശൃംഖലയ്ക്കൊപ്പം സത്യേന്ദ്ര സിവാള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് ഉത്തര്‍പ്രദേശ് എടിഎസിന്റെ കണ്ടെത്തല്‍.

Top