പുതുതായി ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി അംഗീകാരം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പുതുതായി ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി അംഗീകാരം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതുതായ് എത്തിയ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ഭാരതീയ വികാസ് ദള്‍ യുനൈറ്റഡ്, ലോക് താന്ത്രിക് ജന്‍ സ്വരാജ് പാര്‍ട്ടി, നാഷണല്‍ അവാമി യുനൈറ്റഡ് പാര്‍ട്ടി, പൂര്‍വാഞ്ചല്‍ നവനിര്‍മാണ്‍ പാര്‍ട്ടി, രാഷ്ട്രീയ ജനശക്തി സമാജ് പാര്‍ട്ടി, സകല ജനുല പാര്‍ട്ടി, സ്വതന്ത്ര പാര്‍ട്ടി (ജാന്‍) എന്നിവയാണ് അംഗീകാരം ലഭിച്ച പുതിയ പാര്‍ട്ടികള്‍.

രാജ്യത്ത് രണ്ടായിരത്തോളം രാഷ്ട്രീയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.

Top