ഇന്ത്യൻ സമ്പദ് വ്യവസ്ഥ രണ്ടക്ക വളർച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്ന് റിപ്പോർട്ട്‌

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ക്കിടയിലും ഈ വർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രണ്ടക്ക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 2021 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11.5 ശതമാനം വളര്‍ച്ച നിരക്കോടെ മുന്നോട്ട് കുതിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ലോകത്തെ പ്രധാന സമ്പദ്ഘടനകളില്‍ രണ്ടക്ക വളര്‍ച്ചാ ഉണ്ടാകുമെന്ന് ഐഎംഎഫ് കണക്കാക്കുന്ന ഏക രാജ്യവും ഇന്ത്യയാണ്.

2020 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. 2020 ൽ പോസിറ്റീവ് വളർച്ചാ നിരക്കായ 2.3 ശതമാനം രേഖപ്പെടുത്തിയ ഏക പ്രധാന രാജ്യം ചൈനയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2022 ൽ 6.8 ശതമാനവും ചൈനയുടെ സമ്പദ് വ്യവസ്ഥ 5.6 ശതമാനവും വളർച്ച നേടുമെന്ന് ഐ എം എഫ് അറിയിച്ചു. ഏറ്റവും പുതിയ പ്രവചനങ്ങൾക്കൊപ്പം, ലോകത്തിലെ ഏറ്റവും വേഗതയേറിയ വികസ്വര സമ്പദ് വ്യവസ്ഥ പദവിയും ഇന്ത്യ വീണ്ടെടുക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Top