ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 10 വര്‍ഷത്തിനുള്ളില്‍ വന്‍ മുന്നേറ്റം; അന്താരാഷ്ട്ര ബാങ്കിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി :ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2030ഓടെ ഏഴ് ലക്ഷം കോടി ഡോളര്‍ വലിപ്പം കൈവരിക്കുമെന്ന് അന്താരാഷ്ട്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. അതായത് 2020 മുതല്‍ 2030 വരെയുള്ള പത്ത് വര്‍ഷം ശരാശരി 10 ശതമാനമായിരിക്കും വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യുഷെ ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇപ്പോള്‍ മൂന്നു ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ഇത് 2030ടെ ഏഴ് ലക്ഷം കോടി ഡോളര്‍ ആകണമെങ്കില്‍ സാമ്പത്തിക രംഗത്ത് വരുന്ന പത്തു വര്‍ഷം കൊണ്ട് അതിശക്തമായ മുന്നേറ്റം ഉണ്ടാകണം. കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം എത്താന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് പറയുന്നു.

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ ആനുകൂല്യം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.2026 ല്‍ ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന, ബ്രിട്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു.

Top