Indian economy expected to grow at 7.2 per cent in 2017, 7.7 per cent in 2018: Arun Jaitley

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

2018ല്‍ വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെ ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക ഗവര്‍ണേഴ്‌സ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ആഗോള സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി ഇന്ത്യക്ക് എകദേശം 646 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്, പല മുതലാളിത്ത സമ്പദ്‌വ്യവസ്ഥകളും രാഷ്ട്രീയമായി വെല്ലുവിളികള്‍ നേരിടുകയാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top