കയറ്റുമതി മേഖലയിൽ ഇന്ത്യൻ വജ്രങ്ങൾക്ക് മുന്നേറ്റം

രാജ്യത്ത് വജ്രാഭരണ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍- മെയ് മാസങ്ങളിലായി കയറ്റുമതിയില്‍ 10.8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ, 51,050.54 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് വജ്രാഭരണ രംഗത്ത് ഉണ്ടായത്.

മെയ് മാസത്തില്‍ 19.90 ശതമാനമാണ് കയറ്റുമതി രംഗത്തെ വാര്‍ഷിക വളര്‍ച്ച. 25,365.35 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ 46,376.57 കോടി രൂപയാണ് കയറ്റുമതി വരുമാനം ലഭിച്ചത്.

പ്ലെയിന്‍- സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വര്‍ദ്ധിച്ച്‌ 10,897.84 കോടി രൂപയായി. കൂടാതെ, മുറിച്ചു മിനുക്കിയ വജ്രാഭരണങ്ങളുടെ കയറ്റുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്. 4.42 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

Top