കോവിഡ് 19; ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ ഇന്ത്യന്‍ ജേഴ്‌സി ലേലത്തിന്‌

കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ ഇന്ത്യന്‍ ജേഴ്‌സി ലേലത്തില്‍ വെക്കുന്നു.

ഡി.വൈ.എഫ്.ഐ. കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലേലം നടത്തുന്നത്. എ.എഫ്.സി. ഏഷ്യന്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ അണിഞ്ഞ ജേഴ്‌സിയും അനസ് ആദ്യമായി ധരിച്ച ഇന്ത്യന്‍ ജേഴ്‌സി കൂടിയാണിത്. ഡി.വൈ.എഫ്.ഐയുടെ റിസൈക്കിള്‍ കേരള മേഖലാതല ഉദ്ഘാടനം അനസാണ് നിര്‍വ്വഹിച്ചത്.

ഡി.വൈ.എഫ്.ഐ. നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അനസ് ജേഴ്‌സി സന്തോഷപൂര്‍വ്വം കൈമാറുകയായിരുന്നു. മേയ് 28-നകം ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്കാണ് ജേഴ്‌സി ലഭിക്കുക.

Top