യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകളുമായി ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: യുദ്ധത്തിനിടെ സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ക്ക് പോലും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സൈനികരുടെ ജീവന്‍ എടുക്കാന്‍ കഴിവുണ്ടാകും. പലപ്പോഴും കൃത്യമായി മുറിവുകള്‍ പരിചരിക്കാത്തതും രക്തം നഷ്ടപ്പെട്ടു പോകുന്നതുമാണ് മരണ നിരക്കുകള്‍ കൂട്ടുന്നത്.

ഇപ്പോള്‍ ഇതാ യുദ്ധമുഖത്ത് മാരകമായി പരിക്കേറ്റ് വീരചരമമടയുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡി.ആര്‍.ഡി.ഒ മെഡിക്കല്‍ ലബോറട്ടറി അടിയന്തര മരുന്ന് കണ്ടെത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മാരക പരിക്കുമൂലം മികച്ച ചികിത്സ കിട്ടാന്‍ വൈകി മരണമടയുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ. രക്തം വാര്‍ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവ് അടയ്ക്കുന്ന വസ്തുക്കള്‍, മുറിവിലെ രക്തം പൂര്‍ണമായി വലിച്ചെടുക്കുന്ന പഞ്ഞി – തുണി, ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായനികള്‍ തുടങ്ങിയവ അടങ്ങുന്നതാണ് പുതിയ മരുന്ന്.

ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് നൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈഡ് സയന്‍സ് ലബോറട്ടറിയിലാണ് പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചത്. പരിക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

കണ്ടെത്തിയ മരുന്നുകള്‍ സേനയില്‍ ഉപയോഗിക്കാന്‍ പ്രാപ്തമായതായി ഐഎന്‍എംഎഎസ് അഡീഷനല്‍ ഡയറക്ടര്‍ അസീം ഭട്‌നഗര്‍ പറഞ്ഞു. അര്‍ധസൈനിക വിഭാഗത്തില്‍ ഇവ ഉള്‍ക്കൊള്ളിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു സേനകളില്‍ പിന്നാലെ ഉള്‍ക്കൊള്ളിക്കും. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ഐ.എന്‍.എം.എ.എസ്

Top