Indian criketer sreesanth act malayalam film industry

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉടന്‍ തന്നെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചേക്കും. കാബറെ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രീശാന്ത് അഭിനയരംഗത്ത് നേരത്തെ ചുവട് വച്ചതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മേയ് ആറിന് ചിത്രം റിലീസാവും.

തന്റെ തന്നെ ജീവിതം ആസ്പദമാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിലാണ് അടുത്തതായി ശ്രീശാന്ത് അഭിനയിക്കുക. സനയാദി റെഡ്ഢിയാണ് തെലുങ്കില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ഇതിനായി ശ്രീശാന്ത് തെലുങ്ക് ഭാഷ പഠിക്കുകയും ചെയ്തു. ഇതിനിടെയാണ് ശ്രീശാന്തിനെ തേടി മലയാളത്തില്‍ നിന്ന് വിളി വന്നിരിക്കുന്നത്. ശ്രീശാന്തിന്റെ ഡേറ്റിനായുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്.

Top