ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ വിരമിക്കുന്നു

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ  ഓള്‍റൗണ്ടര്‍ യൂസുഫ് പഠാൻ‌. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി  താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20കളും താരം കളിച്ചിട്ടുണ്ട്.

“എന്റെ ബാല്യം മുതൽ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാൻ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു.പക്ഷേ ഇന്നത്തെ സഹചര്യം അൽപം വ്യത്യസ്തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎൽ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്‌സിന് ഫുൾസ്റ്റോപ്പ് ഇടാൻ സമയമായി. എല്ലാ തരം കളികളിൽ നിന്നും വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു” യൂസുഫ് പഠാൻ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പിലും പങ്കെടുക്കാൻ സാധിച്ചതും സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റിയതും തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണെന്ന് യൂസുഫ് പഠാന‍് പറയുന്നു.

Top