കത്വ പെണ്‍കുട്ടിയ്ക്കു സമാനമായ അനുഭവം ഉണ്ടായി; മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ

Hasin Jahan

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. കത്വ സംഭവത്തില്‍ മരണപ്പെട്ട പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് താനും നേരിട്ടതെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്.
തന്നെ ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബത്തിന്റെ പദ്ധതിയെന്നാണ് ഹസിന്‍ പറയുന്നത്. കത്വ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും തീര്‍ച്ചയായും ശിക്ഷ ലഭിക്കണമെന്നും, താനും ഇതുപോലൊരു സംഭവത്തിന്റെ ഇരായായിരുന്നുവെന്നും, എന്നാല്‍ താന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്നും ഹസിന്‍ പറഞ്ഞു.

ഷമിക്കെതിരെ മുമ്പ് ലൈംഗികാരോപണങ്ങളും ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പടെയുള്ള ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്. മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ രംഗത്തെത്തിയത്.

Top