ഇന്ത്യയുടെ ലോകകപ്പും കൊഹ്ലിയുടെ കൈയും തമ്മിലെന്ത് ബന്ധം; സുനില്‍ ഗവാസ്‌കര്‍ പറയുന്നു

രാനിരിക്കുന്ന ലോകകപ്പില്‍ ഏതു ടീം കിരീടം നേടുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും ലോകകപ്പ് നേടാന്‍ സാധ്യതയെന്നാണ് ഭൂരിപക്ഷം മുന്‍ താരങ്ങളും പ്രവചിക്കുന്നത്. ഇപ്പോള്‍ ഇതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരിക്കുകയാണ്.

ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോളാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിക്കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ‘ താന്‍ കോഹ്ലിയുടെ കൈ മുന്‍പേ പരിശോധിച്ചിരുന്നെങ്കില്‍ ഈ ചോദ്യത്തിനും താന്‍ സന്തോഷ പൂര്‍വ്വം മറുപടി നല്‍കിയേനേ. പക്ഷേ ഞാനത് ചെയ്തില്ല, അത് കൊണ്ട് തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കാനും തനിക്കാവില്ല. പക്ഷേ ഇന്ത്യ ലോകകപ്പ് നേടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് യാത്ര എങ്ങനെയായിരിക്കുമെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

Top