ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു

ന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.

രവി ശാസ്ത്രിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ മറ്റാരെങ്കിലും വാക്സിന്‍ സ്വീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 60 വയസു കഴിഞ്ഞവര്‍ക്കും 45 വയസു കഴിഞ്ഞ രോഗബാധിതര്‍ക്കുമുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ വിതരണം ഇന്നലെ മുതലാണ് രാജ്യത്ത് ആരംഭിച്ചത്.

Top