ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പിഴ ചുമത്തി

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പിഴ ചുമത്തി പൂനെ ട്രാഫിക് പോലീസ്. മുംബൈ – പൂനെ എക്സ്പ്രസ്വേയില്‍ അമിത വേഗതയില്‍ കാറോടിച്ചതിന് മൂന്ന് പിഴയാണ് താരത്തിന് ലഭിച്ചത്. ട്രാഫിക് മന്ത്രാലയത്തെ ഉദ്ധരിച്ച് പൂനെ മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹൈവേയില്‍ അമിതവേഗതയില്‍ പോകുന്നത് കണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുകയും പോലീസ് അകമ്പടിയോടെ ഇന്ത്യന്‍ ടീമിന്റെ ബസില്‍ തന്നെ യാത്ര ചെയ്യാന്‍ രോഹിത്തിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായി വിവരങ്ങളുണ്ട്.

ലോകകപ്പ് മത്സരത്തിനായി പൂനെയിലേക്ക് തന്റെ ലംബോര്‍ഗിനിയുമായി അമിതവേഗതയില്‍ എത്തിയപ്പോഴാണ് പിഴ. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ പോയ വാഹനത്തിന്റെ വേഗത പിന്നീട് 215 കിലോമീറ്റര്‍ വരെ കടന്നതായും അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന്, ഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മൂന്ന് പിഴയാണ് രോഹിതിന് ലഭിച്ചത്.

 

Top