അണ്ടര്‍- 19 അരങ്ങേറ്റ മത്സരം; സച്ചിന്റെ മകന്‍ അര്‍ജുന്‍ പൂജ്യം റണ്‍സിന് പുറത്ത്

ARJUN THENDULKAR1

ബംഗളൂരു: ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അണ്ടര്‍19 അരങ്ങേറ്റ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായി.

ശ്രീലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന യൂത്ത് ഇന്റര്‍നാഷണല്‍ മത്സരത്തിലാണ് അര്‍ജ്ജുന്‍ പൂജ്യം റണ്‍സിന് പുറത്തായത്. 11 പന്തുകള്‍ നേരിട്ട അര്‍ജുന്‍ ശാഷിക ദുല്‍ഷന്റെ ബോളിലാണ് പുറത്തായത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക-19 ടീം 244 റണ്‍സിനാണ് പുറത്തായത്. ശ്രീലങ്കന്‍ ഓപ്പണര്‍ കല്‍ഹാര സേനാര്‍ഥനെയുടെ വിക്കറ്റ് അര്‍ജുനാണ് വീഴ്ത്തിയത്. 11 ഓവറില്‍ 33 റണ്‍സ് വഴങ്ങിയായിരുന്നു അര്‍ജുന്റെ നേട്ടം. ഒന്നാം ഇന്നിംഗ്‌സില്‍ 589 റണ്‍സെടുത്ത ഇന്ത്യക്ക് 345 റണ്‍സിന്റെ ലീഡാണ് ഉള്ളത്.

Top