നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ് ; പദ്മഭൂഷണ്‍ നേടിയ ധോണിയ്ക്ക് നിവിന്റെ ആശംസ

nivin-pauli

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രവുമായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പദ്മഭൂഷണ്‍ ലഭിച്ചതിലുള്ള അഭിമാനം പങ്കുവച്ച് നടന്‍ നിവിന്‍ പോളി.

ഏഴ് വര്‍ഷം മുന്‍പ് ലോകകപ്പും ഇപ്പോള്‍ പദ്മഭൂഷണും നേടിത്തന്ന ധോണി രാജ്യത്തിന്റെ അഭിമാനമാണെന്നും, ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനമെന്നും താരം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഴ് വര്‍ഷം മുന്‍പ് ഈ ദിവസം അദ്ദേഹം നമുക്ക് ലോകകപ്പ് നേടി തന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം നമുക്ക് പദ്മഭൂഷണും നേടി തന്നു. ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം ..നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്.

Top