ധോണിയെ ഡാന്‍സ് പഠിപ്പിക്കുന്ന കുഞ്ഞു സിവ; വൈറലായി വീഡിയോ

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് കേരളത്തില്‍ ഉള്‍പ്പെടെ ആരാധകര്‍ ഏറെയാണ്.

സിവയും ധോണിയും ഒന്നിച്ചുള്ള പല രസകരങ്ങളായ വീഡിയോയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിവയുടെ പാട്ടും ഡാന്‍സുമെല്ലാം ഇന്റര്‍നെറ്റില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

വീണ്ടും അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Top