ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍ ധോണിയോ ഗാംഗുലിയോ അല്ല; ഗംഭീര്‍ പറയുന്നു

gautham gambir

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ ഏവരുംപറയുന്ന രണ്ട് പേരുകളാണ് സൗരവ് ഗാംഗുലിയുടേതും എംഎസ് ധോണിയുടേതും. എന്നാല്‍ ഗൗതം ഗംഭീറിനോട് ഇതേ ചോദ്യം ചോദിച്ചാല്‍ അദ്ദേഹം പറയുന്ന ഉത്തരം മറ്റൊന്നായിരിക്കും. അനില്‍ കുംബ്ലെ ആണ് ഇന്ത്യകണ്ട മികച്ച നായകനെന്ന് ഗംഭീര്‍ പറയുന്നത്.

ഞാന്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കളിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ നിസ്വാര്‍ഥനും സത്യസന്ധനുമായ ക്യാപ്റ്റനായിരുന്നു കുംബ്ലെ- എന്നാണ് കുംബ്ലെയെക്കുറിച്ച് ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കുംബ്ലെക്ക് കീഴില്‍ ഞാന്‍ അഞ്ചു ടെസ്റ്റുകള്‍ മാത്രമെ കളിച്ചിട്ടുള്ളു. പക്ഷെ നായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയും ക്രിക്കറ്റിനോടുള്ള സത്യസന്ധതയും കണ്ടു പഠിക്കേണ്ടതുതന്നെയാണ് എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Top